വാഷിങ്ടണ്‍: ഗാസയില്‍ യുഎസ് പ്രഖ്യാപിച്ച സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സമാധാന പദ്ധതി പ്രഖ്യാപനം.
ബന്ദികളുടെ മോചനം, ഗാസയില്‍ നിന്നുമുള്ള ഇസ്രയേല്‍ പിന്മാറ്റം, ഹമാസിന്‍റെ കീഴടങ്ങള്‍ നിബന്ധനകള്‍, പലസ്തീന്‍ മേഖലയുടെ ഭരണത്തില്‍ അരാഷ്ട്രീയ സമിതി രൂപീകരണം, ഗാസയില്‍ മാനുഷിക സഹായം എത്തിക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സമാധാന പദ്ധതി. ഗാസയുടെ പുനര്‍നിര്‍മാണത്തിന് ട്രംപ് അധ്യക്ഷനായ രാജ്യാന്തര സമിതിയും നിലവില്‍ വരും.
നിര്‍ദേശങ്ങള്‍ ഹമാസ് കൂടി അംഗീകരിച്ചാല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ നിന്നും പിന്‍വാങ്ങുമെന്നും ഇല്ലെങ്കില്‍ സൈനിക നടപടി ശക്തമാക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തെ പിന്തുണക്കുമെന്നും ട്രംപ് അറിയിച്ചു.

Comments: